ഷുഹൈബ് വധക്കേസ്: ഇന്ന് അറസ്റ്റുണ്ടായേക്കും

single-img
18 February 2018


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍െറ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകാന്‍ സാധ്യത. കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍ ഉള്ളതായാണ് സൂചന. ശനിയാഴ്ച ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. സി.പി.എം ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.പി.എം ജില്ല നേതാവിന്‍െറ ബന്ധുവും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. പ്രതികള്‍ പ്രദേശവാസികള്‍ തന്നെയാണ്. ഇവര്‍ക്കായി സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് പ്രതികളെ കുറിച്ച് കൃത്യമായ വിവരം കിട്ടിയിട്ടുണ്ട് എന്നാണ് പോലീസ് നല്‍കുന്ന സൂചന.

അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാവിലെ 10 മുതല്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കും.