ഹോളിവുഡ് താരദമ്പതികളായ ജെന്നിഫര്‍ അനിസ്റ്റണും ജസ്റ്റിന് തെറോയും വേര്‍പിരിയുന്നു
16 February 2018
ന്യൂയോര്‍ക്: ഹോളിവുഡ് താരദമ്പതികളായ ജെന്നിഫര്‍ അനിസ്റ്റണും ജസ്റ്റിന് തെറോയും വിവാഹബന്ധം അവസാനിപ്പിക്കുന്നു. രണ്ട് വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. എന്താണ് വിവാഹമോചനത്തിനുള്ള കാരണമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടെയും തീരുമാനം.
2012 ഓഗസ്റ്റ് മുതലാണ് ബെല്‍ എയറിലെ വസതിയില്‍ 49കാരിയായ അനിസ്റ്റണും കാമുകനായ ജസ്റ്റിന് തെറോയും ഒരുമിച്ച് താമസം തുടങ്ങിയത്. 2015 ഓഗസ്റ്റിലായിരുന്നു വിവാഹം. ബ്രാഡ് പിറ്റുമായുള്ള വിവാഹബന്ധം 2005ല്‍ വേര്‍പ്പെടുത്തിയ ശേഷമായിരുന്നു തെറോയുമായി അനിസ്റ്റണ്‍ അടുത്തത്. തെറോയുടെ ആദ്യ വിവാഹമായിരുന്നു ഇത്.