മലപ്പുറത്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍
അരീക്കോട്: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തിയ വടകര സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വടകര മയ്യിന്നൂള് തട്ടാരത്ത് മീത്തല്‍ പി. ഷാനവാസ്(35), പറമ്പത്ത് വീട്ടില്‍ ഇസ്മയില്‍(27) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി ഏഴിനാണ് മലപ്പുറത്ത് അരീക്കോട് സംഭവമുണ്ടായത്. മോഷണത്തിനായി രാത്രിയില്‍ വീടിന്‍െറ അടുക്കള വാതിലിലൂടെ അതിക്രമിച്ച് കടക്കുകയായിരുന്നു. വീട്ടമ്മ ഒറ്റക്കാണെന്ന് മനസിലാക്കി കത്തികാട്ടി ബലാത്സംഗം ചെയ്യുകയും നഗ്നചിത്രമെടുക്കുകയും ചെയ്തു എന്നാണ് കേസ്. ആഭരണങ്ങളും പാസ്പോര്‍ട്ടും മൊബൈല്‍ ഫോണുമെല്ലാം എടുത്താണ് പ്രതികള്‍ രക്ഷപ്പെട്ടത്.
പിന്നീട് വീട്ടമ്മ പുതിയ സിംകാര്‍ഡ് എടുത്തത് മനസിലാക്കി പണം ആവശ്യപ്പെട്ട് വിളിച്ച് ശല്യം ചെയ്തു. രണ്ട് ലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പ്രതികള്‍ വിളിക്കാന്‍ ഉപയോഗിച്ച നമ്പറും വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്ത ഫോണില്‍ ഉപയോഗിച്ച പുതിയ നമ്പറും പിന്തുടര്ന്നാണ് പോലീസ് ഇവരെ കുടുക്കിയത്. കോഴിക്കോട് മുക്കത്ത് പ്രതികള്‍ ഉണ്ടെന്ന് മൊബൈല്‍ ടവര്‍ വിവരങ്ങളും രഹസ്യവിവരവും സ്ഥിരീകരിച്ചതോടെ ഇരുവരെയും മലപ്പുറത്ത് നിന്നുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു.