വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്കെതിരെ കഴുതയും പട്ടിയും തമ്മിലുള്ള വിവാഹം
14 February 2018
ചെന്നൈ: ഭാരത് ഹിന്ദു ഫ്രണ്ട് സേനാംഗങ്ങളാണ് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്കെതിരെ വിചിത്രമായ പ്രതിഷേധം നടത്തിയത്. വധൂവരന്മാരെ പോലെ പൂക്കള്‍ കൊണ്ട് അലങ്കരിച്ച്, നെറ്റിയില്‍ ചന്ദനവും പൂശിയാണ് പട്ടിയെയും കഴുതയെയും വിവാഹവേദിയിലെത്തിച്ചത്.
വാലന്റൈന്‍സ് ഡേയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളും അംഗങ്ങള്‍ വിളിച്ചു. ഹിന്ദു വിവാഹങ്ങള്ക്കനുസൃതമായി വനിതാ അംഗങ്ങള്‍ താലവുമെടുത്തിരുന്നു. വിവാഹത്തിന് മാറ്റ് കൂട്ടാന്‍ കൊട്ടും പാട്ടും വരെയുണ്ടായിരുന്നു. എന്നാല്‍ സംഭവം അറിഞ്ഞെത്തിയ ചെന്നൈ പോലീസ് ഭാരത് ഹിന്ദു ഫ്രണ്ട് സേനാംഗങ്ങളെ അറസ്റ്റ് ചെയ്തു.