രണ്ടാമതും കല്യാണം കഴിച്ച ഭര്‍ത്താവിനെ ആദ്യ ഭാര്യ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു
ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഭാര്യ ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്തതറിഞ്ഞ ദേഷ്യത്തിലാണ് ഭാര്യ കൊലപ്പെടുത്തിയത്. ബകര്‍ഗഞ്ച് സ്വദേശിയായ വസിം(47) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ബബ്ലി എന്ന യുവതിയാണ് ഭര്‍ത്താവ് വസിമിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നത്.
റിക്ഷ ഡ്രൈവറായിരുന്നു വസിം. 27 വര്‍ഷംമുമ്പായിരുന്നു വസിമും ബബ്ലിയും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് മക്കളുമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വസിം പ്രദേശത്തെ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. പത്തുദിവസം മുമ്പ് വസിം ഈ യുവതിയെ വിവാഹം കഴിച്ചു. മദ്യപിച്ചിരുന്ന വസിം രണ്ടാം ഭാര്യയുമായി വീട്ടിലെത്തി. തുടര്‍ന്ന് ഈ യുവതിയെയും വീട്ടില്‍ താമസിപ്പിക്കാന്‍ ബബ്ലിയോട് നിര്‍ബന്ധംപിടിക്കുകയും വാക്കുതര്‍ക്കമാകുകയും ചെയ്തു. ഇതിനിടെ ബബ്ലി വസിമിനെ പിടിച്ച് തള്ളി. താഴെ വീണ് കിടന്ന വസിമിന്റെ തലയിലേക്ക് അമ്മിക്കല്ലെടുത്ത് എറിയുകയായിരുന്നു. വസിം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
വസിമിന്റെ മകന് നസീമിന്റെ പരാതിയില്‍ ബബ്ലിക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.