കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി: മരണം അഞ്ചായി.

single-img
13 February 2018

കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക്‌ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാഗര്‍ ഭൂഷണണെന്ന ഒ.എന്‍.ജി.സി കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്.

മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്. പത്തനംതിട്ട സ്വദേശി ഗവിന്‍. വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍.പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്. മൃതദേഹങ്ങൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. എണ്ണ പര്യവേഷണത്തിന് ഉപയോഗിക്കുന്ന ഒഎൻജിസിയുടെ സാഗർഭൂഷണ്‍ എന്ന കപ്പലിന്‍റെ വാട്ടർ ടാങ്ക് അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

കപ്പലിലെ തീയണച്ചിട്ടുണ്ടെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കപ്പലിനുള്ളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് കണ്ടെത്തി. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും കമ്മീഷണര്‍ അറിയിച്ചു.