ആടുതോമയുടെ സ്ഫടികം ലോറി വീണ്ടും താരമായപ്പോള്‍; കെങ്കേമമായി ഭദ്രന്റെ മകന്റെ കല്യാണയാത്ര
സംവിധായകന് ഭദ്രന് മാട്ടേലിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ള..’സ്ഫടികം’. മോഹന്‍ലാലിന്റെ ഇടിവെട്ട് ആക്ഷനും, സെന്റിമെന്‍സുമെല്ലാം കൊണ്ട് ഇന്നും എവര്‍ഗ്രീന്‍ ചിത്രമാണ് സ്ഫടികം. ആടുതോമയെ പോലെ തന്നെ ഹിറ്റായതാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ലോറിയും.
ഇപ്പോഴിതാ തന്റെ മകന്റെ വിവാഹചടങ്ങ് ഗംഭീരമാക്കാന്‍ വീണ്ടും സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ലോറിയെ പുനരവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന് ഭദ്രന്. ഭദ്രന്റെ മകന് ജെറി ഭദ്രന്റെയും, എറണാകുളം കമ്പക്കാലുങ്കല്‍ എബ്രഹാമിന്റെ മകള്‍ സൈറയുടെയും വിവാഹത്തിനാണ് സ്ഫടികം ലോറി എത്തിയത്.
പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിന് ശേഷം പാലാ സെന്റ് തോമസ് കോളേജ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസത്ക്കാരത്തില്‍ പങ്കെടുക്കാന്‍ വധുവരന്മാര് എത്തിയത് ആടുതോമയുടെ സ്വന്തം സ്ഫടികമായ അതേ ടാറ്റ1210 എസ് ഇ ലോറിയിലാണ്. അലങ്കരിച്ച സ്ഫടികം ലോറിയില്‍ വന്നിറങ്ങിയ വധൂവരന്മാരെ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്.