ലോക്നാഥ് ബെഹ്റയുടെ നിയമനം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്ന് കുമ്മനം
11 February 2018
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ബിജെപി. ബെഹ്റയുടെ നിയമനത്തില്‍ ദുരൂഹതകളുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
നിയമനത്തിന് പിന്നിലെ ദുരൂഹത മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുമ്മനം കോഴിക്കോട് പറഞ്ഞു. കേരള സാഹിത്യോത്സവത്തിന് എകെജി സെന്ററിലെ തിട്ടൂരംവാങ്ങി എഴുതുന്നവര്‍ മാത്രം പോരെന്നും കുമ്മനം തുറന്നടിച്ചു. അങ്ങനെ വന്നാല്‍ കേന്ദ്രഫണ്ടിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു