‘‘റിയര്‍ വ്യൂ മിററില്‍ നോക്കി മോഡി വാഹനമോടിക്കുന്നു, അപകടമുണ്ടാകും’’
ഹൊസപേട്ട: മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രാഹുല്‍ ഗാന്ധി. ‘‘നിങ്ങള്‍ റിയര്‍ വ്യൂ മിററില്‍ നോക്കിയാണ് വാഹനമോടിക്കുന്നത്. അത് അപകടങ്ങളുണ്ടാക്കും. റിയര്‍ വ്യൂ മിററില്‍ നോക്കി ഈ രാജ്യത്തെ മുന്നോട്ടുനയിക്കാനാകില്ല.’’ -കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണങ്ങളുടെ ഭാഗമായി ഹൊസപേട്ടയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യം നേരിടുന്ന ഒരു പ്രശ്നങ്ങളും മോഡി സംസാരിച്ചില്ല എന്ന കാര്യം രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ‘‘കൃഷിക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും തൊഴിലില്ലായ്മയും ദളിതരും ആദിവാസികളും നേരിടുന്ന പ്രശ്നങ്ങളുമൊന്നും പരാമര്‍ശിക്കാതെ ഭൂതകാലത്തെക്കുറിച്ചാണ് മോഡി സംസാരിച്ചത്.’’
‘‘മോഡിജി, ഈ രാജ്യം നിങ്ങളെ തെരഞ്ഞെടുത്തത് ഭൂതകാലത്തെക്കുറിച്ച് മാത്രം സംസാരിക്കാനല്ല. രാജ്യത്തിന് വേണ്ടി ഭാവിയിലേക്കുള്ള നിങ്ങളുടെ പദ്ധതികളാണ് അവര്‍ക്ക് അറിയേണ്ടത്.’’-രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാറിനെ മുന്നോട്ടുനോക്കി നയിക്കുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു പഠിക്കാന്‍ മോഡിയെ ഉപദേശിക്കാനും രാഹുല്‍ മറന്നില്ല.