സയ്ന്‍ മാലിക്കിന്‍െറ ആദ്യ ബോളിവുഡ് ഗാനം വരുന്നു

single-img
9 February 2018


പ്രശസ്ത ബ്രിട്ടീഷ് പോപ് ബാന്‍ഡ് വണ്‍ ഡയക്ഷനിലെ മുന്‍ അംഗമായ സയ്ന്‍ മാലിക് ബോളിവുഡ് സംഗീതലോകത്തേക്ക്. ആദ്യമായി ഒരു ബോളിവുഡ് സിനിമക്ക് വേണ്ടി ഹിന്ദി ഗാനം ആലപിച്ച വിവരം സയ്ന്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
അടുത്ത ആല്‍ബത്തിനെ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചു. സാക്ഷാല്‍ എ.ആര്‍. റഹ്മാനാണ് ഒരു പാട്ടിനായി സയ്ന്‍ മാലിക്കിനൊപ്പം ചേരുന്നത്.

പാകിസ്താന്‍ വംശജനായ സയ്ന്‍ ബോളിവുഡ് സിനിമകളുടെ വലിയ ആരാധകനാണ്. തന്‍െറ എറ്റവും പ്രിയപ്പെട്ട ബോളിവുഡ് സിനിമയായ ‘ദേവ്ദാസ്’ കാമുകിയും മോഡലുമായ ജിജി ഹദീദിനെ കാണിച്ച വിവരവും മുമ്പ് താരം വെളിപ്പെടുത്തിയിരുന്നു. 2015 ല്‍ ആണ് സയ്ന്‍ വണ്‍ ഡയറക്ഷന്‍ വിട്ടത്. പോപ് ഗായകന്‍ എന്ന നിലയില്‍ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടത്തെിയ താരത്തിന് ലോകമെമ്പാടും വന്‍ ആരാധകനിരയാണ് ഉള്ളത്.