നാല് വയസ്സുകാരനെ പുലി കടിച്ചുകൊന്നു
9 February 2018
തൃശൂര്‍: നാല് വയസ്സുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യമുണ്ടായത്.
അഷറഫ് അലി-സെബി ദമ്പതികളുടെ മകന് സെയ്ദുള്ളയാണ് മരിച്ചത്. തോട്ടം തൊഴിലാളിയാണ് അഷറഫ് അലി.
വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് രാത്രി എട്ടരയോടെയാണ് മൃതദേഹം ലഭിച്ചത്. തേയിലതോട്ടത്തിനിടയില് തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം .