വിവാഹവാര്‍ത്ത നിഷേധിച്ച് ശ്രിയ ശരണ്‍
വിവാഹവാര്‍ത്ത നിഷേധിച്ച് തെന്നിന്ത്യന്‍ താരസുന്ദരി ശ്രിയ ശരണ്‍. രാജസ്ഥാനില്‍ വെച്ച് റഷ്യന്‍ സുഹൃത്തുമായി ശ്രിയയുടെ വിവാഹം നടക്കുമെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഇതിന് മുന്നോടിയായി റഷ്യന്‍ സുഹൃത്തിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതിനായി താരം റഷ്യയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിവാഹ വാര്‍ത്ത നിഷേധിച്ച്് ശ്രിയയും അമ്മയും രംഗത്തെത്തി.
വിവാഹവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും താരം പറഞ്ഞു.
രാജസ്ഥാനില്‍ വെച്ച് നടക്കുന്ന സുഹൃത്തിന്റെ വിവാഹത്തിനായി പ്രത്യേകം വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കിയിരുന്നു. സുഹൃത്തിന്റെ കൂടാതെ ഒരു ബന്ധുവിന്റെ കല്ല്യാണവും അടുത്ത മാസം രാജസ്ഥാനില്‍ നടക്കുന്നുണ്ട്. ഒരു പക്ഷേ ഇത് കൊണ്ടാകം വാര്‍ത്ത ഇത്തരത്തില്‍ പുറത്ത് വന്നതെന്ന് താരത്തിന്റെ അമ്മ നീര്‍ജ വ്യക്തമാക്കി.
കാര്‍ത്തിക് നരേന് സംവിധാനം ചെയ്യുന്ന നരകാസുരന്, തെലുങ്കില്‍ ഗായത്രി, കൂടാതെ ബോളിവുഡില്‍ പ്രകാശ് രാജിനൊപ്പമുള്ള തട്കയുമാണ ശ്രേയയുടേതായി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങള്‍.