ബി.ജെ.പിയുടെ ഭരണം രാജ്യത്ത് ഭീതി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു:മതേതര കക്ഷികള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് സോണിയ ഗാന്ധി

single-img
8 February 2018

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്ത് ഭയവും ഭീതിയും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതേതര കക്ഷികള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണം.ബി.ജെ.പിയെ പരാജയപ്പെടുത്തി ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും തിരികെ കൊണ്ട് വന്ന് രാജ്യത്തെ പുനഃസ്ഥാപിക്കണമെന്നും സോണിയ പറഞ്ഞു.

നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്ന സമൂഹത്തിന്റെ ബഹുസ്വര സ്വഭാവമായിരുന്നു രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. എന്നാല്‍ ഇന്ന് അത് നശിപ്പിക്കപ്പെട്ടിരിക്കുന്നു- സോണിയ പറഞ്ഞു.കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി യോ​ഗ​ത്തി​ലാ​ണ് സോ​ണി​യ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം.

രാ​ഹു​ൽ ഗാ​ന്ധി ഇ​പ്പോ​ൾ ത​ന്‍റെ​യും നേ​താ​വാ​ണ്. അ​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. നി​ങ്ങ​ൾ എ​ന്നോ​ടു കാ​ണി​ച്ച അ​തേ വി​ശ്വ​സ്ത​ത​യോ​ടും ഉൗ​ർ​ജ​സ്വ​ല​ത​യോ​ടും കൂ​ടി​ത​ന്നെ രാ​ഹു​ലി​നൊ​പ്പ​വും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു- എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ സോ​ണി​യ പ​റ​ഞ്ഞു. 19 വ​ർ​ഷം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ച്ച​ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് സോ​ണി​യ ഗാ​ന്ധി സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്.