പ്രണവിന്റെ ആദിയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത് രണ്ട് ചാനലുകള്‍ സംയുക്തമായി
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം ‘ആദി’യുടെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റും അമൃത ടിവിയും സംയുക്തമായി സ്വന്തമാക്കി. രണ്ട് ചാനലുംകൂടി 4.5 കോടി രൂപയ്ക്കാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ ഏഷ്യാനെറ്റ് 2.8 കോടി രൂപയും അമൃത 1.25 കോടി രൂപയുമാണ് മുടക്കിയിരിക്കുന്നത്.
ആദ്യം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഏറ്റവും കൂടുതല്‍ തുക മുടക്കിയ ഏഷ്യാനെറ്റിനാണ്. ഇതിനു ശേഷം അമൃതയ്ക്ക് എപ്പോള്‍ വേണമെങ്കിലും സിനിമ സംപ്രേക്ഷണം ചെയ്യാമെന്നാണ് കരാറിലുള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 9ാമത്തെ ചിത്രമാണ് ആദി.
സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം അനില്‍ ജോണ്സണ്. ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മിച്ചത്. ആദി റിലീസ് ചെയ്ത് ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ നിന്നും 13.22 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതില്‍ പ്രൊഡ്യൂസര്‍ ഷെയര്‍ 6.23 കോടി രൂപയാണ്.
സോഷ്യല്‍ മീഡിയയിലും മറ്റും ആദിയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റം പിഴച്ചില്ലെന്നു തന്നെയാണ് ഒറ്റവാക്കിലെ പ്രേക്ഷക പ്രതികരണം. ആക്ഷന്‍ രംഗങ്ങളിലൂടെ പ്രണവ് അമ്പരപ്പിക്കുന്നുവെന്ന് സിനിമ കണ്ടവര്‍ പറയുന്നു.