പിണറായി മുണ്ടുടുത്ത മുസോളിനിയെന്ന് സി.പി.ഐ

single-img
4 February 2018


മുഖ്യമന്ത്രി പിണറായി വിജയന്‍ മുണ്ടുടുത്ത മുസോളിനിയാണെന്ന് വീണ്ടും സി.പി.ഐ. പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സമ്മേളത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയിലാണ് രൂക്ഷ വിമര്‍ശനം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സാക്ഷിയാക്കിയായിരുന്നു പ്രതിനിധികളുടെ പരാമര്‍ശം.

പിണറായി സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും മന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കുന്നില്ളെന്നും ചര്‍ച്ചയുയര്‍ന്നു. സി.പി.ഐ മന്ത്രിമാരും വിമര്‍ശനം ഏറ്റുവാങ്ങി. സമ്മേളനം ഇന്ന് സമാപിക്കും. അതേസമയം, സി.പി.എം തിരുവന്തപുരം ജില്ല സമ്മേളനത്തില്‍ സി.പി.ഐയെ ചുമക്കേണ്ടതില്ല എന്നതുള്‍പ്പെടെയുള്ള രൂക്ഷ വിമര്‍ശനങ്ങളുണ്ടായി.