ട്രെ​യി​നി​ൽ എയർ ഹോ​സ്റ്റ​സി​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: എ​സ് ഐ ​അ​റ​സ്റ്റി​ൽ

single-img
4 February 2018

നീലഗിരി എക്സ്പ്രസ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​കയാ​യി​രു​ന്ന എ​യ​ർ ഹോ​സ്റ്റ​സി​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച എ​സ് ഐ ​അ​റ​സ്റ്റി​ൽ. കോ​യ​മ്പ​ത്തൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന പാ​ട്ന സ്വ​ദേ​ശി​നി​യാ​യ എ​യ​ർ ഹോ​സ്റ്റ​സി​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഉൗ​ട്ടി സി​ബി​സി​ഐ​ഡി എ​സ്ഐ വി​രു​ദു​ന​ഗ​ർ ച​ന്ദ്ര​ശേ​ഖ​ര​നെ​യാ​ണ് ഈ​റോ​ഡ് റെ​യി​ൽ​വേ ഇ​ൻ​സ്പെ​ക്ട​ർ ചി​ന്ന​ത​ങ്കം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി നീ​ല​ഗി​രി എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മം. ജോ​ലി ആ​വ​ശ്യ​ത്തി​നു ചെ​ന്നൈ​യി​ൽ പോ​യി ഉൗ​ട്ടി​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ര​ൻ. നാ​ട്ടി​ൽ​നി​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്നു എ​യ​ർ ഹോ​സ്റ്റ​സും ഭ​ർ​ത്താ​വും. ചെ​ന്നൈ​യി​ൽ​നി​ന്നു മേ​ട്ടു​പാ​ള​യ​ത്തേ​ക്കു​ള്ള ട്രെ​യി​നി​ൽ എ​സി കോ​ച്ചി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര.

ഭ​ർ​ത്താ​വ് മു​ക​ളി​ലെ ബ​ർ​ത്തി​ലും ഭാ​ര്യ താ​ഴെ​യു​ള്ള ബ​ർ​ത്തി​ലും ഉ​റ​ങ്ങു​ന്ന​തി​നി​ടെ ട്രെ​യിനിൽ സേ​ല​ത്തി​നു സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു എ​സ്ഐ​യു​ടെ പീ​ഡ​ന​ശ്ര​മം. ഭ​ർ​ത്താ​വും യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് എ​യ​ർ ഹോ​സ്റ്റ​സി​നെ ര​ക്ഷി​ച്ച​ത്.

ട്രെ​യി​ൻ ഈ​റോ​ഡി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ദമ്പ​തി​ക​ൾ റെ​യി​ൽ​വേ പോ​ലീ​സി​നു പ​രാ​തി ന​ൽ​കി​യ​ത്. അറസ്റ്റിലായ എസ് .ഐയെ പിന്നീട് കോടതി റിമാന്റ് ചെയ്തു.