തനിക്കെതിരായ ഹർജിക്ക്​ പിന്നില്‍ തോമസ്​ ചാണ്ടിക്ക്​ പങ്കില്ലെന്ന് എ.കെ ശശീന്ദ്രന്‍

single-img
4 February 2018

കോഴിക്കോട്​: തനിക്കെതിരായ ഹർജിക്ക്​ പിന്നില്‍ തോമസ്​ ചാണ്ടിക്ക്​ പങ്കില്ലെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. എന്‍.സി.പിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന്​ വിശ്വസിക്കുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഹർജി സംബന്ധിച്ച്‌​ പാര്‍ട്ടിയില്‍ അന്വേഷണം ആവശ്യപ്പെടില്ല.അന്വേഷണം ആവശ്യപ്പെടാന്‍ വേണ്ട തെളിവുകള്‍ തന്റെ കൈയ്യില്‍ ഇല്ലെന്നും ശശീന്ദ്രന്‍ വ്യക്​തമാക്കി.

നേരത്തെ എ.കെ.ശശീന്ദ്ര​നെ ഫോണ്‍കെണി കേസില്‍ നിന്ന്​ ഒഴിവാക്കിയ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ മഹാലക്ഷ്​മി സ്വകാര്യ ഹർജി സമര്‍പ്പിച്ചിരുന്നു. തോമസ്​ ചാണ്ടിയുടെ പി.എയുടെ വീട്ടുജോലിക്കാരിയാണ്​ ഹർജി നല്‍കിയതെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത്​ വന്നിരുന്നു.

കേസ് തീര്‍പ്പാകുന്ന ദിവസം എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സി.ജെ.എം കോടതി പരിഗണിക്കാതിരുന്നതോടെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. പരാതിക്കാരിയുടെ മേല്‍വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. കേസ് അവസാനിപ്പിക്കുന്ന സമയം ഹര്‍ജികള്‍ വന്നത് ദുരൂഹമാണെന്ന് എ.കെ.ശശീന്ദ്രനും പ്രതികരിച്ചിരുന്നു.