സിനിമ സെറ്റിൽ സ്ക്രിപ്റ്റും പണവും മോഷണം; രണ്ട് യുവാക്കൾ അറസ്റ്റിൽ

single-img
3 February 2018

കോഴിക്കോട്​ സിനി​മാ സെറ്റിൽ സാ​ധ​ന സാ​മ​ഗ്രി​ക​ളും പ​ണ​വും ക​വ​ർ​ന്ന യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലായി. കോഴിക്കോട് ക​ണ​യ​ങ്കോ​ട് കൊ​പ്ര പാ​ണ്ടി​ക വീ​ട്ടി​ൽ ആ​ഷി​ക്, ന​ടേ​രി സ്വ​ദേ​ശി ക​ണ്ണാ​റ്റി​ട​ വ​യ​ൽ​ക്കു​നി നി​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് കൊ​യി​ലാ​ണ്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ങ്ങ​ളം ബൈ​പാസി​നു സ​മീ​പം സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ഷൂ​ട്ടിം​ഗി​ന് വേ​ണ്ടി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ സ്ക്രിപ്റ്റ്, കംപ്യൂട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ, വ​സ്ത്ര​ങ്ങ​ൾ, 50, 000- രൂ​പ എ​ന്നി​വ ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് വ​ല​യി​ൽ വീഴ്ത്തി​യ​ത്.

ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന യു​വാ​ക്ക​ൾ നേ​ര​ത്തെ ഇ​ത്ത​രം കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പറ​ഞ്ഞു. സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ സ്ക്രി​പ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​തി​നാ​ൽ ഷൂ​ട്ടിം​ഗ് നിർ​ത്തി​വ​ച്ചി​രു​ന്നു. ഡ​യ​റ​ക്ട​ർ നൽകിയ പരാതിയെ തടർന്ന് നടന്ന അന്വേഷ്ണത്തിൽ പ്രതിക്കൾ പോലീസ് വലയിലാവുകയായിരുന്നു.

പ​രാ​തി ന​ൽ​കി 48- മ​ണി​ക്കൂ​റി​ന​ക​മാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. സി​ഐ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്ഐ വി. ​വി​ജേ​ഷ്, സാ​ജു എ​ബ്രാ​ഹം, കെ. ​ബാ​ബു​രാ​ജ്, എന്നിവരാണ് പ്രതികളെ പിടികൂടിയത്.