ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണടക്കുരുക്കില്‍; ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 49,000 രൂപ

single-img
3 February 2018

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് പിന്നാലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങിയ വകയില്‍ 49,900 രൂപയാണ് ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയത്. ലെന്‍സിന് വേണ്ടി 45,000രൂപയും ഫ്രെയിമിന് വേണ്ടി 4,900 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്. നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ണടയ്ക്ക് വേണ്ടി വന്‍തുക കൈപ്പറ്റിയതും വിവാദമായിരുന്നു.

ചികിത്സാ ചെലവിനത്തില്‍ 4,25,594 രൂപ സ്പീക്കര്‍ കൈപ്പറ്റിയെന്ന് ആര്‍ടിഐ രേഖ തെളിയിക്കുന്നു. എന്നാല്‍ ഇത് എന്തിനൊക്കെയാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്ന ബില്ലുകള്‍ നിയമസഭയിലെ കണക്കുകളില്‍ ലഭ്യമല്ലെന്നാണ് വിവരം.

അതേസമയം ഡോക്ടര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് കണ്ണട വാങ്ങിയതെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.