മധുരമീനാക്ഷി ക്ഷേത്രത്തിനടുത്ത് തീപിടിത്തം

single-img
3 February 2018

മധുര: പ്രശസ്തമായ മീനാക്ഷി ക്ഷേത്രത്തിന് സമീപം വെള്ളിയായ്ച്ച രാത്രിയില്‍ വന്‍ തീപിടിത്തം. രാത്രി 11 മണിയോടടുത്തുണ്ടായ അത്യാഹിതത്തില്‍ മുപ്പത്തിയഞ്ചോളം കടകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല.

ക്ഷേത്രത്തിന്‍െറ കിഴക്കേഗോപുരത്തിനോട് ചേര്‍ന്നുള്ള കടകളാണ് കത്തിയത്. അറുപതോളം അഗ്നിസേനാംഗങ്ങളുടെ ശ്രമഫലമായി ഒരുമണിയോടെയാണ് തീയണച്ചത്. നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. ക്ഷേത്രചടങ്ങുകള്‍ മുടക്കമില്ലാതെ നടന്നു.