‘നേതാക്കളടെ സ്വത്ത് വിവരം വെളിപ്പെടുത്തണം, പദവികൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തരുത് ‘ കർശന നിലപാടുമായി സീതാറാം യെച്ചൂരി

single-img
3 February 2018

സി.പി.ഐ എം കേന്ദ്ര കമ്മറ്റിയുടെ തെറ്റു തിരുത്തൽ നയ രേഖ അടിസ്ഥാനമാക്കി കർശന നിലപാടുമായി ജനറൽ സെക്രട്ടറി രംഗത്ത്.  പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യകതമാക്കി. എല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളും സ്വത്തു വിവരം വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയിയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണു പാര്‍ട്ടി ജനറല്‍ സെക്രട്ടറി യച്ചൂരി പാർടിയുടെ നിലപാട് വ്യക്തമാക്കിയത്.

ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്നു യച്ചൂരി സ്ഥിരീകരിക്കുകയും ചെയ്തു. പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ അതിന്‍റേതായ രീതിയും നടപടിക്രമങ്ങളുമുണ്ട്. പാര്‍ട്ടി രീതിയില്‍ ഉചിതമായ നടപടിയുണ്ടാകും. അക്കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മറുപടി നല്‍കി. അതുതന്നെയാണ് ഇപ്പോൾ പാർട്ടിക്കു പറയാനുള്ളതെന്നും യച്ചൂരി പറഞ്ഞു. എന്നാൽ വിവാദങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന സൂചനയാണ് യച്ചൂരി നൽകിയത്.

സി .പി . ഐ. എം പാർട്ടി കോൺഗ്രസ് സംസ്ഥാന സമ്മേളനങ്ങൾ നടക്കാനിരിക്കെ പാർട്ടി നേതാക്കളുടെ സ്വത്ത് വെളിപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ഉണ്ടാകം. 1996 ലെ കേന്ദ്ര കമ്മറ്റി തെറ്റു തിരുത്തൽ രേഖ നേതാക്കൾ പാലിക്കാത്തതിനാൽ വീണ്ടും ചർച്ച ചെയ്യപ്പെടാനും സാധ്യതയുണ്ട്