സിപിഎം-കോൺഗ്രസ്സ് സഖ്യമുണ്ടായാൽ അത് മുതലെടുക്കുന്നത് ബിജെപിയാവും; കോൺഗ്രസ് സഖ്യം തള്ളി വീണ്ടും കോടിയേരി

single-img
3 February 2018

തിരുവനന്തപുരം: കോൺഗ്രസ് സഖ്യം പാടെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മും കോൺഗ്രസും തമ്മിൽ സഹകരണമുണ്ടായാൽ അത് മുതലെടുക്കുന്നത് ബിജെപി ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സഖ്യവും സഹകരണവും വേണ്ടത് വർഗീയതയ്ക്കും ഉദാര വത്കരണ നയങ്ങൾക്കുമെതിരെയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.