എം.സ്വരാജ് അഹങ്കാരത്തിന്‍െറ പ്രതിരൂപം: സി.പി.ഐ

single-img
3 February 2018

കൊച്ചി: അഹങ്കാരത്തിന്‍െറ പ്രതിരൂപമാണ് എം.സ്വരാജ് എം.എല്‍.എ എന്ന് സി.പി.ഐ. പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സി.പി.എമ്മിന്‍െറ യുവനേതാവിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായത്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സി.പി.ഐയുടെ വോട്ട് വേണമെങ്കിലും പാര്‍ട്ടിയെ അംഗീകരിക്കാന്‍ സ്വരാജിന് പ്രായാസമാണെന്ന് കുറ്റപ്പെടുത്തുന്നു.

സി.പി.എമ്മിന്‍െറ ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ വൈപ്പിന്‍ എം.എല്‍.എ എസ്.ശര്‍മയെയും കോതമംഗലം എം.എല്‍.എ ആന്‍റണി ജോണിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. നിസാര വോട്ടിന് ജയിച്ച കൊച്ചി എം.എല്‍.എ കെ.ജെ മാക്സിക്ക് ഇപ്പോള്‍ സി.പി.ഐയെ കണ്ട ഭാവമില്ല. ജനജാഗ്രത യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന് സി.പി.ഐയെ അപമാനിക്കുകയും ചെയ്തുവെന്നും പറയുന്നു. സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുണ്ട്.