ആര്‍ട്ടിസ്റ്റ് അശാന്തന്‍െറ മൃതദേഹത്തെ അപമാനിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം ഏഴ്പേര്‍ അറസ്റ്റില്‍

single-img
3 February 2018

കൊച്ചി: ചിത്രകാരന്‍ അശാന്തന്‍െറ മൃതദേഹം പൊതുദര്‍ശനത്തിന് വക്കുന്നതിന് തടസമുണ്ടാക്കി അപമാനിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും കൊച്ചി നഗരസഭ കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍ അടക്കം ഏഴു പേര്‍ അറസ്റ്റുചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞ ബുധനാഴ്ചയാണ് വിവാദമായ സംഭവം. എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട് ഗ്യാലറിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചാല്‍ തൊട്ടടുത്തുള്ള എറണാകുളത്തപ്പന്‍ ക്ഷേത്രം അശുദ്ധമാകുമെന്ന വാദം ഉയര്‍ത്തിയാണ് കൗണ്‍സിലറിന്‍െറ നേതൃത്വത്തില്‍ തടസമുന്നയിച്ചത്. ക്ഷേത്ര കമ്മറ്റിക്കാരെ സംഘടിപ്പിച്ചത്തെിയതും ഇയാളാണ്.

ക്ഷേത്രത്തിന്‍െറ അധികാരപരിധിയിലുള്ള സ്ഥലത്താണ് മൃതദേഹം വക്കുന്നതെന്നും ഇവര്‍ വാദിച്ചതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ ആര്‍ട്ട് ഗാലറിയുടെ വരാന്തയിലാണ് പൊതുദര്‍ശനം നടന്നത്. സംഭവം വിവാദമായതോടെ വലിയ പ്രതിഷേധമുണ്ടാകുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.