നടിയെ ആക്രമിച്ച കേസ്; തെളിവുകളുടെ പട്ടിക കോടതിയില്‍

single-img
2 February 2018

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകളുടെ പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, സി.ഡി എന്നിവ അടക്കമുള്ള 760 ല്‍ അധികം തെളിവുകളുടെ പട്ടികയാണ് അങ്കമാലി കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്.

കേസില്‍ പ്രതിയായ ദിലീപ് തെളിവുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ ശേഖരിച്ച തെളിവുകളുടെയും രേഖകളുടെയും പട്ടിക സമര്‍പ്പിക്കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍െറ ഹര്‍ജി ഈ മാസം അഞ്ചിന് കോടതി പരിഗണിക്കും. ബാക്കിയുള്ള തെളിവുകളുടെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തെളിവുകളുടെ പകര്‍പ്പ് വേണമെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്‍െറ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കേണ്ടതില്ളെന്ന് കോടതി അറിയിച്ചു.