അമൃത അറോറയുടെ ജന്മദിനത്തിന് പെനിസ് കേക്ക്; പാര്‍ട്ടി ഒരുക്കിയത് കരീനയും കൂട്ടരും

single-img
2 February 2018

ബോളിവുഡ് താരം അമൃത അറോറയുടെ ജന്മദിനത്തിന് സുഹൃത്തുക്കള്‍ ഒരുക്കിയ കേക്കിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. പുരുഷ ലിംഗത്തിന്റെ ആകൃതിയിലുള്ള അഡല്‍ട്ട് തീംഡ് കേക്കാണ് അമൃതയ്ക്കായി സുഹൃത്തുക്കള്‍ ഒരുക്കിയിരുന്നത്.

മലൈക അറോറ, കരീന കപൂര്‍, കരീഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ബര്‍ത്ത് ഡേ പാര്‍ട്ടി ഒരുക്കിയത്. ഈ കേക്ക് കടിച്ച് മുറിക്കുന്നതിന്റെ ദൃശ്യങ്ങളും സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോവയിലെ ആഢംബര റിസോര്‍ട്ടിലായിരുന്നു അമൃതയുടെ ജന്മദിന പാര്‍ട്ടി നടന്നത്. 40ാമത് പിറന്നാളാണ് ബെബോയും സംഘവും ഗോവയില്‍ പോയി ആഘോഷിച്ചത്.