പ്രസവ വാര്‍ഡിലേക്ക് നിര്‍ബന്ധിച്ച് നടത്തിക്കൊണ്ടുപോകുന്നതിനിടെ ഗര്‍ഭിണി പ്രസവിച്ചു; തലയിടിച്ച് വീണ കുഞ്ഞ് മരിച്ചു
ഭോപ്പാല്‍: പ്രസവ വാര്‍ഡിലേക്ക് നിര്‍ബന്ധിച്ച് നടത്തിക്കൊണ്ടുപോകുന്നതിനിടെ ഗര്‍ഭിണി പ്രസവിച്ചു. തറയില്‍ വീണ കുഞ്ഞ് തലയിടിച്ച് മരിച്ചു. മധ്യപ്രദേശിലെ ബെതുലിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ഡ്യൂട്ടി നഴ്സ് പ്രസവ വാര്‍ഡിലേക്ക് നടത്തിക്കൊണ്ടുപോകുകയായിരുന്നു.
സ്ട്രെച്ചര്‍ ആവശ്യപ്പെട്ടെങ്കിലും പ്രസവിക്കാന്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ് നഴ്സ് യുവതിയെ നിര്‍ബന്ധിച്ച് നടത്തിക്കുകയായിരുന്നു. എന്നാല്‍ നടന്നുപോകുന്നതിനിടെ കുഞ്ഞ് പുറത്തേക്ക് വന്നു. തറയിലേക്ക് തലയിടിച്ച് വീണ കുഞ്ഞ് തല്‍ക്ഷണം മരിക്കുകയും ചെയ്തു.
തങ്ങളുടെ ആദ്യത്തെ കുഞ്ഞായിരുന്നു അതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. യുവതിയെ പരിശോധിച്ച നഴ്സ് പ്രസവിക്കാന്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് നടത്തിക്കുകയായിരുന്നു. ഒരു വീല്‍ചെയറെങ്കിലും നല്കിയിരുന്നെങ്കില് തങ്ങളുടെ കുഞ്ഞ് ഇപ്പോള്‍ ജീവനോടെയുണ്ടാകുമായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.