പെരിയ സുബൈദ കൊലക്കേസ്: പ്രതി പിടിയില്‍
കാഞ്ഞങ്ങാട്: ജനുവരി 19ന് കാസര്‍കോട്ട് പെരിയയില്‍ വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെരിയ ആയമ്പാറ താഴത്തുപള്ളം വീട്ടില്‍ സുബൈദയുടെ കൊലപാതകത്തില്‍ ബദിയടുക്ക സ്വദേശിയെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
സുബൈദക്ക് പരിചയമുള്ളവരാണ് പ്രതികള്‍ എന്ന് പോലീസ് ആദ്യം മുതല്‍ സംശയിച്ചിരുന്നു. കൊലപാതക സ്ഥലത്ത് മേശപ്പുറത്ത് രണ്ട് ഗ്ളാസുകളില്‍ ഉണ്ടായിരുന്ന നാരങ്ങവെള്ളത്തിന്െറ ഡി.എന്‍.എ പരിശോധനയാണ് പ്രതികളിലേക്ക് നയിച്ചത്. 65കാരിയായ സുബൈദയുടെ ശരീരത്തില്‍ നിന്ന് സ്വര്‍ണവും വീട്ടില്‍ നിന്ന് പണവും നഷ്ടപ്പെട്ടിരുന്നു. മുന്‍പരിചയം മുതലെടുത്ത് പ്രതികള്‍ വീട്ടിലത്തെി ആക്രമണം നടത്തുകയായിരുന്നു എന്ന് ഹോസ്ദുര്‍ഗ് ഡിവൈഎസ്പി കെ. ദാമോദരന്‍ പറഞ്ഞു. രണ്ടാമത്തെ പ്രതിയെയും കസ്റ്റഡിയില്‍ എടുത്ത ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.