സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലകുറയും: ലിറ്ററിന് 10 രൂപ

single-img
31 January 2018

തിരുവനന്തപുരം: സംസ്ഥാനത്തെ കുപ്പിവെള്ളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ കുപ്പിവെള്ള കമ്പനി ഉടമകളുടെ യോഗത്തില്‍ തീരുമാനം. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍ നിന്നും 10 രൂപയാക്കാനാണ് നീക്കം. എന്നാല്‍ ഇക്കാര്യത്തിലെ അന്തിമ തീരുമാനം സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാകൂ എന്നും കുപ്പിവെള്ള കമ്പനി ഉടമകളുടെ സംയുക്ത സംഘടന വ്യക്തമാക്കി.

അവശ്യ വസ്തുവെന്ന നിലയിലും കോര്‍പ്പറേറ്റ് കമ്പനികളുടെ വെല്ലുവിളി നേരിടാന്‍ വില കുറച്ച് കൂടുതല്‍ വില്‍പന നേടാനുമാണ് കമ്പനികളുടെ നീക്കം. സംസ്ഥാനത്തെ 105 കുപ്പിവെള്ള നിര്‍മാണ സംഘടനകളാണ് ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയത്. എന്നാല്‍ എന്ന് മുതല്‍ ഇക്കാര്യം നിലവില്‍ വരുമെന്ന് വ്യക്തമല്ല.