മഞ്ചേശ്വരത്ത് തീവണ്ടി തട്ടി പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

single-img
31 January 2018

മഞ്ചേശ്വരത്ത് മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം. പൊസോട്ടെ പരേതനായ കെ.ടി.അബൂബക്കറിന്റെ മകള്‍ ആമിന (50), സഹോദരി ആയിഷ (40), ആയിഷയുടെ മൂന്നു വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്.

കാസര്‍ഗോഡ് നിന്നും മംഗളുരു ഭാഗത്തേക്കുള്ള ട്രെയിന്‍ കടന്നു പോയ ഉടനെ പാളം മുറിച്ചു കടക്കുമ്പോള്‍ മംഗളുരു ഭാഗത്ത് നിന്നും തൊട്ടടുത്ത ട്രാക്കിലൂടെ കടന്നു വന്ന എഞ്ചിന്‍ തട്ടിയാണ് മൂന്നു പേരും മരിച്ചത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.