മോദി പത്തുലക്ഷത്തിന്റെ കോട്ട് ധരിച്ചത് പഴങ്കഥ?: രാഹുല്‍ ഗാന്ധിയുടേത് 70,000 രൂപയുടെ ജാക്കറ്റെന്ന് ബിജെപി

single-img
31 January 2018

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ധരിച്ച ജാക്കറ്റിനെ പ്രചാരണായുധമാക്കി ബി.ജെ.പി. രാഹുല്‍ ധരിച്ചത് എഴുപതിനായിരം രൂപയുടെ ജാക്കറ്റാണെന്ന് ബി.ജെ.പി ആരോപിച്ചു.

ജാക്കറ്റിന്റെ വിലയും ബ്രാന്‍ഡും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ചാണ് മേഖാലയ ബി.ജെ.പി സംസ്ഥാനഘടകത്തിന്റെ ആരോപണം. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പത്തുലക്ഷത്തിന്റെ കോട്ട് ധരിച്ചതിനെ വിമര്‍ശിച്ച് രാഹുലിന്റെ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ പരാമര്‍ശം വന്‍ ജനശ്രദ്ധനേടിയിരുന്നു.