ഭാര്യയുടെ പരാതിയില്‍ തെലുങ്ക് നടന്‍ അറസ്റ്റില്‍

single-img
31 January 2018

തെലുങ്ക് നടന്‍ സാംറത് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ നശിപ്പിക്കുകയും രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തുവെന്ന ഭാര്യ ഹരിതയുടെ പരാതിയിലാണ് അറസ്റ്റ്.

2015 ലാണ് ഹരിതയും സാംറതും വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ സാംറയുമായി അകന്നു കഴിയുകയാണ് ഹരിത. സ്ത്രീധന പരാതി കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സാംറതിനെതിരെ മോഷണത്തിനും അതിക്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തത്.

മാതൃവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. സിസിടിവി ക്യാമറകള്‍ നശിപ്പച്ചതായും വിലപിടിപ്പുളള ആഭരണങ്ങള്‍ മോഷണം പോയതായും കണ്ടെത്തിയതോടെ ഭര്‍ത്താവിനെതിരെ ഹരിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.