ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

single-img
31 January 2018

തിരുവനന്തപുരം: സഹോദരന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു.ഇന്ന് സി.ബി.​ഐക്ക്​ മുന്നിൽ ഹാജരായി ശ്രീജിത്തും അമ്മയും മൊഴി നൽകിയിരുന്നു.

ഇനിയും സമരം തുടരുന്നതുകൊണ്ട് കാര്യമില്ല. സി.ബി.​​ഐയിൽ പൂർണ വിശ്വാസമുണ്ട്​. ഇനി സി.ബി.​​ഐ അന്വേഷിക്കട്ടെ എന്നും ശ്രീജിത്ത്​ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, സി.ബി.​​ഐ അന്വേഷണം പ്രഖ്യാപിച്ച അവസരത്തിൽ അന്വേഷണ നടപടികൾ തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു ശ്രീജിത്ത്​. രണ്ടു മണിക്കൂർ നീണ്ട മൊഴി എടുക്കലിനു ശേഷമാണ്​ സമരം അവസാനിപ്പിക്കാൻ ശ്രീജിത്ത് തീരുമാനിച്ചത്​.