യു.എ.ഇയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

single-img
30 January 2018

ദുബൈ: യു.എ.ഇയിലെ റാസല്‍ഖൈമയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം സ്വദേശി അര്‍ജുന്‍, എറണാകുളം സ്വദേശി അതുല്‍ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചും മൂന്നാമത്തെയാള്‍ ആശുപത്രി ഐ.സി.യുവിലുമാണ് മരിച്ചത്.

അപകടത്തില്‍ പെട്ടവര്‍ ഹോട്ടല്‍ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്നാര്‍ കേറ്ററിങ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണിവര്‍. സഞ്ചരിച്ച വാഹനം ജുല്‍ഫാര്‍ ടവറിനു സമീപം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.