കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം.മാണി

single-img
30 January 2018

കോട്ടയം: 85ആം ജന്മദിനത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണി രംഗത്ത്. കസ്തൂരി രംഗന്‍, മാധവ് ഗാഡ്ഗില്‍ വിഷയങ്ങളില്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേതെന്ന് മാണി പറഞ്ഞു.

ഈ റിപ്പോര്‍ട്ടുകള്‍ വന്നത് കേരളവും കേന്ദ്രവും കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തായിരുന്നുവെന്നും പാര്‍ട്ടി മുഖപത്രമായ ‘പ്രതിച്ഛായ’യില്‍ എഴുതിയ ലേഖനത്തില്‍ മാണി ആരോപിച്ചു. മലയോര മേഖലയിലെ പട്ടയ വിതരണത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് കോണ്‍ഗ്രസാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോഴാണെന്നും മാണി പറഞ്ഞു. ബിജെപി കുത്തകകളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ലേഖനത്തില്‍ കെഎം മാണി വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിനെയും ബിജെപിയേയും കണക്കറ്റ് വിമര്‍ശിക്കുമ്പോഴും സിപിഎമ്മിനെതിരെയോ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയോ കടുത്ത പ്രതികരണങ്ങളോ വിമര്‍ശനങ്ങളോ ലേഖനത്തിലില്ല.