‘ഫിയോക്കി’ന്റെ ആദ്യ ജനറല്‍ ബോഡി യോഗത്തില്‍ പിന്‍നിരയില്‍ സാധാരണക്കാരനായി ദിലീപ്

single-img
30 January 2018

തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ പ്രസിഡന്റായല്ലാതെ ദിലീപ് എത്തി. യോഗത്തിനെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ഒരു സാധാരണ അംഗമെന്ന നിലയില്‍ സദസ്സിലായിരുന്നു ദിലീപ് ഇരുന്നത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഒരു സിനിമ സംഘടനയുടെ ഇത്തരമൊരു യോഗത്തില്‍ ദിലീപ് പങ്കെടുക്കുന്നത്. ഫിയോക്കിന്റെ പ്രസിഡന്റായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പാണു തിയേറ്ററുടമകള്‍ക്കായി ദിലീപ് പുതിയ സംഘടന ഉണ്ടാക്കിയത്.

മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പങ്കെടുത്ത് ആഘോഷപൂര്‍വമായിരുന്നു ഉദ്ഘാടനം. ജയിലിലായതിനു പിന്നാലെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു താല്‍ക്കാലികമായി മാറ്റി പകരം ആന്റണി പെരുമ്പാവൂരിനെയാക്കി. പിന്നീട് പുറത്ത് വന്നപ്പോള്‍ ദിലീപിനെ പ്രസിഡന്റാക്കിയെങ്കിലും ദിലീപ് പ്രസിഡന്റാവാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.