കൂടുതല്‍ ഭക്ഷണം ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് പാചകക്കാരി തിളച്ച കറി ഒഴിച്ചു

single-img
30 January 2018

ഭോപ്പാല്‍: ഉച്ചഭക്ഷണത്തിനൊപ്പം കൂടുതല്‍ കറി ചോദിച്ചതിന് ഒന്നാം ക്‌ളാസുകാരന്റെ ദേഹത്ത് സ്‌കുളിലെ പാചകക്കാരി തിളച്ച ദാല്‍ ഒഴിച്ചു. മദ്ധ്യപ്രദേശിലെ ദിണ്ഡോരിയില്‍ ജനുവരി 23നാണ് സംഭവം. മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ദിണ്ഡോരി പ്രൈമറി സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ പ്രിന്‍സിന്റെ ദേഹത്താണ് പാചകക്കാരിയായ നേംവതി ബായി ദാല്‍ ഒഴിച്ചത്. സ്‌കൂളിലെ ഉച്ച ഭക്ഷണം കഴിക്കവെ രണ്ടാമതായി കറി ചോദിച്ചപ്പോഴായിരുന്നു നേംവതിയുടെ ക്രൂരത. കുട്ടിയുടെ അമ്മുമ്മ നല്‍കിയ പരാതിയില്‍ സ്ത്രീക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.