സംസ്ഥാനത്ത് ശനിയാഴ്ച വരെ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

single-img
30 January 2018

തിരുവനന്തപുരം: കേരള തീരത്ത് ശനിയാഴ്ച വരെ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.