തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

single-img
30 January 2018

ബംഗളൂരു: കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലെ കൃഷ്ണഗിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ബംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരായ തലശേരി സ്വദേശികളായ വി. രാമചന്ദ്രന്‍, ഭാര്യ ഡോ. അംബുജ, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.

കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗുരെയില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ലോറി അമിതവേഗത്തില്‍ വന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂവരും തല്‍ക്ഷണം മരിച്ചു. മരണപ്പെട്ട ഡോ അംബുജം ഗൈനക്കോളജിസ്റ്റായിരുന്നു.

ഇവര്‍ ആര്‍ടി നഗറില്‍ ക്ലിനിക്ക് നടത്തി വരികയായിരുന്നു. മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടു കൊടുക്കും.