സൗബിന്റെ അടുത്ത നായകന്‍ മമ്മൂട്ടി ?

single-img
29 January 2018

സൗബിന്‍ ഷാഹിര്‍ വീണ്ടും സംവിധായക വേഷമണിഞ്ഞേക്കുമെന്ന് സൂചന. സൗബിന്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തിന്റെ അടിക്കുറിപ്പ് ‘നെക്സ്റ്റ്’ എന്നാണ്. അടുത്ത സൗബിന്‍ ചിത്രത്തില്‍ മമ്മൂട്ടിയെ നായകനായി കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

പോസ്റ്റിന് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയയ കമന്റ് ‘ഇതിന് കാത്തിരിക്കാന്‍ വയ്യ’ എന്നായതുകൊണ്ട് സിനിമ ഏകദേശം ഉറപ്പായ മട്ടുമാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. നേരത്തെ സൗബിന്റെ ആദ്യ ചിത്രമായ പറവയില്‍ ദുല്‍ഖര്‍ അതിഥി താരമായി വേഷമിട്ടിരുന്നു. ചിത്രത്തിലെ ഇമ്രാന്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടുകയും ചെയ്തു.