മാജിക് ഡാന്‍സ്, ഡോള്‍ ഡാന്‍സ്, യമു ഡാന്‍സ്: പ്രവാസികള്‍ക്ക് കലാവിരുന്നൊരുക്കി നിയാസ് കണ്ണൂര്‍

single-img
29 January 2018

കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിപ്പള്ളി സ്വദേശി നിയാസ് കണ്ണൂര്‍ എന്ന വ്യത്യസ്ത കലാകാരനെ പരിചയപ്പെടാം. കേരളത്തിന് പുറമെ വിദേശ രാജ്യങ്ങളിലും തിരക്കുള്ള കലാകാരനാണ് ഇദ്ദേഹം. മാജിക് ഡാന്‍സ്, ഡോള്‍ ഡാന്‍സ്, യമു ഡാന്‍സ് തുടങ്ങിയ വ്യത്യസ്തമായ കലാവിരുന്നാണ് നിയാസ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

കുഞ്ഞുന്നാള്‍ മുതല്‍ മാജിക്കിനോടു കമ്പം ഉണ്ടായിരുന്ന നിയാസ് സ്വന്തമായിട്ടാണ് ജാല വിദ്യകള്‍ പഠിച്ചത്. കുറച്ച് വ്യത്യസ്തതയ്ക്കായി ഡോള്‍ ഡാന്‍സ് പോലുള്ള വിദ്യകള്‍ പഠിക്കുവാന്‍ പലരേയും സമീപിച്ചെങ്കിലും ആരും പഠിപ്പിച്ചു കൊടുത്തില്ല.

ടെലിവിഷനില്‍ കണ്ടിട്ടാണ് നിയാസ് ഈ വിദ്യകള്‍ ഒക്കെ നിരീക്ഷിച്ചു പഠിച്ചത്. ഏഴു വര്‍ഷമായി വേദികളില്‍ വിസ്മയം തീര്‍ക്കുകയാണ് ഈ കലാകാരന്‍. ഇപ്പോള്‍ നിരവധി വേദികള്‍ സ്വദേശത്തും വിദേശത്തും നിയാസിനെ തേടി വരുന്നുണ്ട്. ഇതിനോടകം ഒമാന്‍, യു.എ.ഇ, റഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ഇദ്ദേഹം കലാവിരുന്ന് അവതരിപ്പിച്ചിട്ടുണ്ട്.

കാണികള്‍ക്ക് കണ്ണിനു അത്ഭുതവും, വ്യത്യസ്ത വിരുന്നും സമ്മാനിക്കുമ്പോള്‍ വളരെ അധികം കഷ്ടതയിലൂടെയാണ് വേദിയില്‍ നിയാസ് എത്തുന്നത്. ശരീരം മുഴുവനും വേദനയാണ്. കാണികളെ എളുപ്പത്തില്‍ രസിപ്പിക്കം എങ്കിലും യമു ഡാന്‍സ് പോലുള്ള ഐറ്റം ചെയ്യുമ്പോള്‍, ശരീരം വല്ലാതെ വഴങ്ങണം എന്നും, ഒരു പാട് നാളത്തെ കഷ്ട്ടപെട്ട പരിശീലനം ആണ് പിന്നില്‍ എന്നും നിയാസ് പറയുന്നു.

അഞ്ഞൂറില്‍ അധികം വേദികള്‍ പിന്നിട്ടു കഴിഞ്ഞു ഈ കലാകാരന്‍. വരും നാളില്‍ സ്പ്രിങ്ങ് ഡാന്‍സ് പോലുള്ള മൂന്ന് വ്യത്യസ്ഥ ഐറ്റങ്ങള്‍ വേദിയില്‍ എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് നിയാസ്. വലിയ ആഗ്രഹങ്ങള്‍ ഒന്നും ഇല്ല നിയാസിന് കൂടുതല്‍ സ്റ്റേജ്കളില്‍ ഇനിയും വ്യത്യസ്തമായ ഇനങ്ങള്‍ അവതരിപ്പിക്കണം. വിദേശ രാജ്യങ്ങളില്‍ ഉള്‍പടെ ഇനിയും വേദികള്‍ വേണം. കഠിനാധ്വാനവും, പ്രയത്‌നവും ഉണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാം എന്നാണു ഈ കലാകാരാന്‍ നമുക്ക് കാട്ടിതരുന്നത്.