മോഹന്‍ലാലിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ആദരം

single-img
29 January 2018

ചലച്ചിത്ര നടന്‍ മോഹന്‍ലാലിനേയും കായിക രംഗത്ത് രാഷ്ട്രത്തിന്റെ അഭിമാനമായി മാറിയ പി ടി ഉഷയേയും കാലിക്കറ്റ് സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സര്‍വ്വകലാശാല ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ സര്‍വ്വകലാശാല ചാന്‍സിലര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഇരുവര്‍ക്കും ബിരുദം സമ്മാനിച്ചു.

തനിക്കൊപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഡിലിറ്റ് സ്വീകരിച്ച് കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. ഭാര്യ സുചിത്രക്കൊപ്പമാണ് ലാല്‍ ചടങ്ങിനെത്തിയത്.