ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് മോദി

single-img
29 January 2018

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തിനു മുന്‍പായി പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ രാജ്യത്തെ ഉറ്റുനോക്കുന്നു എന്നതിനാല്‍ ഈ ബജറ്റ് സമ്മേളനം സുപ്രധാനമാണെന്നും മോദി പറഞ്ഞു. മുത്തലാഖ് ബില്‍ പാസ്സാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ മുത്തലാഖ് ബില്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ല. മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ആ നിയമം നമുക്ക് പാസ്സാക്കണമെന്നും മോദി പറഞ്ഞു.