ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വര്‍ണം കവര്‍ന്നു

single-img
29 January 2018


തൃശൂര്‍: ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ഇടശ്ശേരി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 20 കിലോ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ജ്വല്ലറി പൂട്ടി ജീവനക്കാര്‍ പോയത്. ഇന്നു രാവിലെ വീണ്ടുമെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

കടയുടെ പുറകിലെ ഭിത്തി തുരന്നായിരുന്നു മോഷണം. ജ്വല്ലറിക്കുള്ളില്‍ കടന്ന മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത നിലയിലാണ്. കടയില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ മോഷ്ടാക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുമെന്നാണു വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.