സിനിമാ താരം രഞ്ജിത വീണ്ടും വിവാദത്തില്‍; കാറിനു നേരേ കല്ലേറ്

single-img
28 January 2018

ബെംഗളൂരു: ഇരുചക്രയാത്രീകനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ സിനിമാ താരത്തിന്റെ കാര്‍ നാട്ടുകാര്‍ ചെയ്സ് ചെയ്തു പിടിച്ചു. മുന്‍കാല സിനിമാ നടി രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ് കാറാണ് ബൈക്ക് യാത്രീകനെ ഇടിച്ചിട്ടത്.ബംഗളൂരുവിന് സമീപം നെലമംഗല ആഞ്ചിപാല്യയിലാണ് സംഭവം. ഇതേ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും ചെയ്തു.

നിത്യാനന്ദ സ്വാമിയുടെ ധ്യാനപീഠ ആശ്രമത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ നാരായണ്‍ ഗൗഡ. ലക്ഷ്മി കാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതിവേഗതയില്‍ വന്ന എസ് യു വി ബൈക്ക് യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിച്ചിട്ടതിന് ശേഷം ഓടിച്ചുപോയ വാഹനത്തെ മറ്റൊരു ബൈക്ക് യാത്രികന്‍ പിന്തുടര്‍ന്ന് ചെന്ന് തടഞ്ഞു. നെലമംഗല പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും എസ് യു വി പിടിച്ചെടുക്കുകയും ചെയ്തു. രഞ്ജിതയെ മറ്റൊരു വാഹനത്തില്‍ പൊലീസ് പറഞ്ഞുവിട്ടു.