പുതുവര്‍ഷത്തിലെ ആദ്യ മന്‍ കി ബാത്തുമായി പ്രധാനമന്ത്രി;ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ ലഭിക്കുന്നത് ശുപാര്‍ശകളില്ലാതെയെന്ന് മോദി

single-img
28 January 2018

ന്യൂഡല്‍ഹി: രാഷ്ട്രത്തിന്‍റെ പുരോഗതിക്കും, ഉന്നമനത്തിനും സ്ത്രീശാക്തീകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീശാക്തീകരണം പ്രധാനമാണെന്നും പുരോഗതിക്ക് അതിരുകളില്ലെന്ന സന്ദേശമാണ് കല്‍പ്പനാചൗള ലോകത്തിന് നല്‍കിയതെന്നും റേഡിയോ സംഭാഷണപരിപാടിയായ മന്‍കീബാത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

പത്മാപുരസ്കാരം ലഭിച്ചവര്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഒരുവിധത്തിലുമുള്ള ശുപാര്‍ശകളും ഇല്ലാതെയാണ് അവാര്‍ഡുകള്‍ നേടിയതെന്ന് അവാര്‍ഡ് ജേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കിബാത്തില്‍ പറഞ്ഞു. നാട്ടു വൈദ്യത്തില്‍ വിദഗ്ധയായ മലയാളി ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പത്മ പുരസ്കാരം ലഭിച്ചതും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

നാം കണ്ണുതുറന്ന് നമ്മുടെ ചുറ്റുപാടുകളിലേയ്ക്ക് നോക്കിയാല്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്ന നിരവധി പേരെ കാണാം. ഒരു വിധത്തിലുള്ള ശുപാര്‍ശകളും കൂടാതെ ഉയരങ്ങളിലെത്തിയവരാണ് അവരെല്ലാം എന്നത് അഭിമാനകരമായ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.