പ്രണവിന്റെ വരവ് ഗംഭീരമായെന്ന് മമ്മൂട്ടി

single-img
27 January 2018

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. പ്രണവിന്റെ അഭിനയത്തിന് സിനിമാ ലോകത്തു നിന്നും മറ്റും വലിയ അഭിനന്ദന പ്രവാഹമാണ് വരുന്നത്. സിനിമ ഗംഭീരമാക്കിയതിന് പ്രണവ് മോഹന്‍ലാലിന് മമ്മൂട്ടി അഭിനന്ദനങ്ങള്‍ നേര്‍ന്നു.

പ്രണവിന്റെ വരവ് ഗംഭീരമായിരിക്കുന്നുവെന്നാണ് അറിഞ്ഞത്, പ്രണവിന് അഭിനന്ദനങ്ങളെന്ന് മമ്മൂട്ടി പറഞ്ഞു. ചിത്രത്തില്‍ പ്രണവിന്റെ പ്രകടനം പഴയ മോഹന്‍ലാലിനെ ഓര്‍മ്മിക്കുന്നുവെന്നാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.