ജുമുഅ നമസ്കാരത്തിന് ഇമാമായി നിന്നത് ഒരു വനിത: സംഭവം മലപ്പുറത്ത്‌

single-img
27 January 2018

രാജ്യത്താദ്യമായി ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി ഒരു മുസ്‌ലിം വനിത. ഖുർആൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി ജാമിതയാണ് മലപ്പുറം വണ്ടൂരിൽ നടന്ന നമസ്കാരച്ചടങ്ങില്‍ ചരിത്രം കുറിച്ചത്.

വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്കാരങ്ങൾക്ക് പുരുഷന്മാരാണു നേതൃത്വം നൽകാറുള്ളത്. എന്നാൽ ആ പതിവ് തെറ്റിച്ച് ഇവിടെ നമസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ഖുർആൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി ജാമിതയാണ്.

പുരുഷന്മാർ തന്നെ നേതൃത്വം നൽകണമെന്ന് ഖുർആനിൽ പറഞ്ഞിട്ടില്ലെന്നാണ് ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ വാദം. നമസ്കാരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ജാമിതക്ക് വധഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. സ്ത്രീകൾ നമസ്കാരത്തിന് നേതൃത്വം നൽകുന്നത് വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിത പറഞ്ഞു.

അമേരിക്കയിലെ നവോത്ഥാന മുസ്‌ലിം വനിതാ നേതാവ് ആമിന വദൂദ് ആണ് ഇതിനുമുമ്പ് ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയ ആദ്യ വനിത.