വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടുപ്പിക്കലാണോ?: സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്

single-img
27 January 2018

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ്. ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയയ്ക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്യമാഫിയയെ എതിര്‍ക്കുന്നവര്‍ക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ലെന്നു പറഞ്ഞ ജേക്കബ് തോമസ് സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്നും ചോദിച്ചു. തലസ്ഥാനത്ത് മദ്യ വിരുദ്ധസമിതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.