ആദ്യദിനം തന്നെ ‘ആദി’ ഫേസ്ബുക്കില്‍

single-img
27 January 2018

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ച ആദിയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. മോഹന്‍ലാല്‍ ക്ലബ്ബ് എന്ന പേജിലൂടെയാണ് രംഗങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. തീയേറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണ് ഇവയെന്ന് വ്യക്തം.

ചിത്രത്തിലെ ഒരു രംഗത്തില്‍ മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു റസ്റ്റോറന്റിന്റ സീനിലാണ് മോഹന്‍ലാലും സുചിത്രയും ഒപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും എത്തുന്നത്. ഈ രംഗമാണ് മോഹന്‍ലാല്‍ ക്ലബ്ബ് പേജിലൂടെ പുറത്തുവന്നിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്, മാക്‌സ് ലാബ് എന്നിവയ്ക്കാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.